Pain Of Love | Poem

പ്രളയമീ പ്രണയം
(4 Those Who lost Their True Love & Keeps Love In Deep Heart...)

My Poem - ShEriF's HaPpYWoRLd

the plan was to drink until the pain is over~but whats worse the pain or the hangover?? ♥ is really still a mystery to me!!!


പ്രണയമോ അതോ പ്രളയമോ ,
അറിയില്ലെനിക്കറിയില്ല അറിയുമായിരുന്നെങ്കില്‍ ഞാന്‍ പറയുമായിരുന്നു...!

പ്രണയമത് തീരാ ദുഖം തിര-തന്‍ ഇരമ്പലായ് ,
അറിയില്ലെനിക്കറിയില്ല അറിയുമായിരുന്നെങ്കില്‍ ഞാന്‍ പറയുമായിരുന്നു ...!

മഴവില്ലില്‍ തളിരിട്ട ഗാനമാം നിന്‍ ഹൃദയത്തിന്‍ മധുരിമയില്‍ ,
ഉരുകി അലിയുകയായിരുന്നു എന്‍ സ്വപ്നങ്ങള്‍ ....

ഇന്നൊരു നെടുവീര്‍പ്പോടെ തിരയുന്നു ,
നിന്നെ ഞാനെന്‍ വിധി-തന്‍ ക്രൂരമാം വഴികളില്‍ ...

സൌമ്യമീ ജീവിതം പ്രണയമോരു തീരാദുഖം,
ഇനിയുള്ള നാളുകള്‍ സഫലമോ അതോ വിഫലമോ ...!

അറിയില്ലെനിക്കറിയില്ല അറിയുമായിരുന്നെങ്കില്‍ ഞാന്‍ പറയുമായിരുന്നു...

ഇന്നറിയുന്നു ഞാന്‍ മജ്നുവിന്‍ പ്രണയ-നോമ്പരം ,
ഓര്‍ക്കുന്നു ഞാന്‍ നള-ദമയന്തി തന്‍ പ്രണയ സാഫല്യം ...

പിന്നിട്ട വഴികളില്‍ നീ തന്ന സുന്ദര നിമിഷത്തിന്‍ ഓര്‍മയാം ഊര്‍ജത്തില്‍ ജീവിക്കുന്നു ഞാന്‍ ..

അന്ന് നിന്‍ മിഴികളില്‍ നേയ്തോരാ സ്വപ്നങ്ങള്‍,
ഇന്നൊടുങ്ങുന്നു കണ്ണീരില്‍ കുതിര്‍ന്ന കവിതയാം വരികളില്‍...

ഈ വേര്‍പാടിന്‍ നിമിഷത്തില്‍ ഞാനറിയുന്നു എന്‍ സ്നേഹത്തിന്‍ ആഴം...

ഇന്നൊരു പ്രളയം പോലെയേന്‍ പ്രണയം നശിപ്പിച്ചതോ എന്‍റെ ജീവിത മോഹങ്ങള്‍..!

ഇനിയെന്‍ പ്രണയം പോലെയാണെന്‍ ജീവിതമെങ്കില്‍ ഞാന്‍ മരിച്ചു കൊള്ളാം !!!

അറിഞ്ഞില്ല ഞാന്‍ അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ പ്രണയിക്കുമായിരുന്നില്ല ...!

രഹസ്യാമായൊരു പ്രണയത്തിന്‍ നിശബ്ദ നിഘൂഢതയില്‍,
പൊട്ടിത്തകര്‍ന്നുടഞ്ഞെന്‍ സ്വപ്ന-സൌധങ്ങള്‍....

കേള്‍ക്കാമെനിക്ക് നിന്‍ വിരഹ നൊമ്പരങ്ങള്‍ ഇന്നെന്‍ ഹൃദയ മിടിപ്പുകളില്‍ ,,

സ്വരമിടരാതെ മിഴി നനയാതെ വിട പറയാന്‍ കഴിയുന്നില്ലെനിക്ക്..

നിന്‍-ചാരെ അണയണമെന്നതില്‍ കവിഞ്ഞൊരാഗ്രഹുവുമില്ലെനിക്കിന്ന് ..

അറിഞ്ഞില്ല ഞാന്‍ അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ പ്രണയിക്കുമായിരുന്നില്ല .....!

ഇന്നെന്‍ പ്രണയിനിക്ക് നേരുന്നു ഞാനെന്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി .....,

എങ്കിലും പ്രിയേ ഞാന്‍ നിന്നെ ഓര്‍ക്കുമെന്നും ഒരു നേര്‍ത്ത കണ്ണീരോടെ ...!!!!

I Will Always Love You With True Heart...
Ap Ka Sirf.....m2d
Sherif Mohd
9633265407
shareefm2d@gmail.com